Winning entries could not be determined in this language pair.There were 3 entries submitted in this pair during the submission phase. Not enough votes were submitted by peers for a winning entry to be determined.Competition in this pair is now closed. |
നിങ്ങള്‍ക്ക് പ്രാദേശിക ഭാഷയേ അറിഞ്ഞൂടാത്ത ഒരു യൂറോപ്യന്‍ തലസ്ഥാനത്തു ഭക്ഷണം കഴിക്കാനിരിക്കുന്നതായി സങ്കല്പിക്കുക. വെയ്റ്ററിനു ഒട്ടും ഇംഗ്ലീഷ് അറിയില്ല പക്ഷെ നിങ്ങള്‍ക്ക് എങ്ങനെയേലും ഒരുവിധം മെനുവില്‍ കണ്ടു മനസ്സിലായ ഒരു സാധനം ഓര്‍ഡര്‍ ചെയ്ത് കഴിച്ചു പൈസ കൊടുക്കാന്‍ സാധിക്കും. കാല്‍നട യാത്ര പോയി വഴി തെറ്റി വിശന്ന് ഒരു ആമസോണിയന്‍ ഗ്രാമത്തില്‍ ചെന്നുകയറിയതായി ഇനി ഒന്നു സങ്കല്പിക്കൂ. അവിടുത്തെ ആള്‍ക്കാര്‍ക്ക് നിങ്ങളെപ്പറ്റി ഒരു പിടിയുമില്ല. നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന ആംഗ്യം കാണിക്കുന്നു, അവരത് നിങ്ങളുടെ ആദിമഗോത്ര ഭാഷയായി തെറ്റിദ്ധരിക്കുന്നു. നിങ്ങള്‍ കീഴടങ്ങിയതായി കാണിക്കാന്‍ കൈ ഉയര്‍ത്തുമ്പോള്‍ അവരത് നിങ്ങള്‍ ആക്രമിക്കാന്‍ ഒരുങ്ങുന്നതായി കരുതുന്നു. പൊതുവായ ഒരു പശ്ചാത്തലമില്ലാതെ ആശയവിനിമയം ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന്, റേഡിയോ ആക്റ്റീവ് സ്ഥലങ്ങള്‍ പതിനായിരക്കണക്കിന് വര്‍ഷങ്ങളോളം യാതൊരു വിധ ശല്യവുമില്ലാതെ ഇടേണ്ടതാണ്; എങ്കിലും, 1000 വര്‍ഷം മുന്‍പുള്ള ഇംഗ്ലീഷ് പല ആധുനിക ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവര്‍ക്കും മനസ്സിലാകാത്ത അവസ്ഥയാണുള്ളത്, നൂക്ലിയര്‍ മാലിന്യങ്ങള്‍ക്കൊപ്പം മുന്നറിയിപ്പുകള്‍ കൊടുക്കാന്‍ ഏജന്‍സികള്‍ പാടുപെട്ടു. ഉത്തരവാദിത്തപ്പെട്ട കമ്മിറ്റികള്‍ കോണ്‍ക്രീറ്റ് ആണികള്‍ പടുത്തുയര്‍ത്തുന്നത് മുതല്‍, എഡ്വാർഡ് മഞ്ചിന്റെ “ദി സ്ക്രീം” വരെ, ഭയപ്പെടുത്തുന്ന നീലയായി ചെടികളെ ജനിതകമായി മാറ്റുന്ന വരേയ്ക്കും എല്ലാം ചെയ്തു. ഒന്നിനും ഭാവി-സംരക്ഷണം ഉറപ്പു നല്‍കാനായില്ല. ഈ മാലിന്യ-സ്ഥല സന്ദേശങ്ങളിൽ പ്രവർത്തിച്ച അതേ ആളുകളിൽ ചിലര്‍ ഇതിലും വലിയ ഒരു വെല്ലുവിളിയുടെ ഭാഗം കൂടിയാണ്: അന്യഗ്രഹ ജീവികളുമായി ആശയവിനിമയം നടത്തുക. വയേര്‍ഡ് ലെ പത്രപ്രവർത്തകനായ ഡാനിയൽ ഒബർഹോസിന്റെ പുതിയ പുസ്തകമായ “അന്യഗ്രഹ ഭാഷകൾ” എന്ന വിഷയമാണിത്. അന്യഗ്രഹ ജീവികള്‍ എങ്ങനെ വിവരങ്ങള്‍ ഉള്‍ക്കൊള്ളും എന്നതിനെപ്പറ്റി യാതൊരു അറിവും നമുക്കില്ല. 1970 കളുടെ തുടക്കത്തിൽ പയനിയർ 10, 11 എന്നീ രണ്ട് ബഹിരാകാശവാഹനങ്ങളിൽ അയയ്ച്ച ഒരു ജോടി ഫലകങ്ങളിൽ നഗ്നരായ മനുഷ്യരെയും ഭൂമിയെ കണ്ടെത്താനുള്ള ഒരു ഏകദേശ ഭൂപടത്തെയും കൊടുത്തിരുന്നു—പ്രാഥമിക കാര്യങ്ങള്‍, പക്ഷേ അതും അന്യഗ്രഹജീവികൾക്ക് കണ്ണ് കാണാം എന്ന അനുമാനത്തിലാണ്. ഇത്തരം കലാശില്പങ്ങള് കണ്ടുപിടിക്കപ്പെടാനുള്ള സാധ്യത തുലോം തുച്ഛമായതിനാല്‍, പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന ഭൂമിയില്‍ നിന്നുള്ള റേഡിയോ പ്രക്ഷേപണങ്ങൾക്കാണ് ബന്ധം സൃഷ്ടിക്കാന്‍ കൂടുതല്‍ സാധ്യത കാണുന്നത്. ഭൂമിയിലെ ഒരു റേഡിയോ ശരിയായ ആവൃത്തിയിലേക്ക് ട്യൂൺ ചെയ്യേണ്ടതുള്ള പോലെ, ഇന്റർസ്റ്റെല്ലാർ ഇനവും ചെയ്യേണ്ടതായിട്ടുണ്ട്. അന്യഗ്രഹജീവികള്‍ എങ്ങനെ ശരിയാവ കണ്ടുപിടിക്കും? ഒരു ഹൈഡ്രജൻ ആറ്റത്തിന്റെ അടിസ്ഥാന രേഖാചിത്രത്തിന്റെ രൂപത്തിൽ പയനിയർ ഫലകം ഒരു സൂചന നൽകുന്നു, ഇതിന്റെ കാന്തിക ധ്രുവീകരണം 1,420MHz തരംഗദൈര്‍ഘ്യത്തില്‍ കൃത്യമായ ഇടവേളകളിൽ കരണം മറിയുന്നുണ്ട്. പ്രപഞ്ചത്തില്‍ ഏറ്റവും സമൃദ്ധമായുള്ള മൂലകം ഹൈഡ്രജൻ ആയതിനാൽ, ഈ രേഖാചിത്രം ഒരുതരം ടെലിഫോൺ നമ്പറായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ. | Entry #30889 — Discuss 0 — Variant: Not specified
|
നിങ്ങൾക്ക് പ്രാദേശിക ഭാഷ അറിയാത്ത ഒരു യൂറോപ്യൻ തലസ്ഥാനത്ത് ഭക്ഷണം കഴിക്കുന്നതായി സങ്കൽപ്പിക്കുക. ഹോട്ടല്‍ പരിചാരകൻ കുറച്ചുമാത്രം ഇംഗ്ലീഷ് സംസാരിക്കുന്നു, പക്ഷേ, ഏതൊക്കെയോ വിധത്തിൽ, മെനുവിൽ നിങ്ങൾ തിരിച്ചറിയുന്ന എന്തോ ഒന്ന് ഓർഡർ ചെയ്യാനും, കഴിയ്ക്കാനും, പണം കൊടുക്കാനും നിങ്ങൾക്കു കഴിയുന്നു. ഇനി, അതിനു പകരം ഇങ്ങനെ സങ്കൽപ്പിക്കുക, ഒരു ദീർഘമായ പദയാത്ര അവതാളത്തിലായതിനു ശേഷം, നിങ്ങൾ ഒരു ആമസോണിയൻ ഗ്രാമത്തിൽ പട്ടിണി കിടക്കുന്നതായി കാണാറാകുന്നു. നിങ്ങളെ എങ്ങനെ മനസ്സിലാക്കണമെന്ന് അവിടത്തെ ജനങ്ങൾക്ക് അറിയില്ല. നിങ്ങൾ ചവയ്ക്കുന്ന ശബ്ദങ്ങൾ അനുകരിക്കുന്നു, അവയെ നിങ്ങളുടെ പ്രാകൃത ഭാഷയാണെന്ന് അവർ തെറ്റിദ്ധരിക്കുന്നു. കീഴടങ്ങലിനെ സൂചിപ്പിക്കാനായി നിങ്ങൾ നിങ്ങളുടെ കൈകൾ ഉയർത്തുമ്പോൾ, നിങ്ങൾ ഒരു ആക്രമണത്തിനു തുടക്കമിടുകയാണെന്ന് അവർ കരുതുന്നു. പങ്കുവയ്ക്കപ്പെട്ട ഒരു സന്ദർഭമില്ലാതെ ആശയവിനിമയം നടത്തുന്നത് ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന്, റേഡിയോ ആക്ടീവ് സൈറ്റുകൾ പതിനായിരക്കണക്കിന് വർഷങ്ങളോളം കുഴപ്പം വരുത്താതെ അവശേഷിപ്പിക്കേണ്ടതുണ്ട്; എന്നിരുന്നാലും, വെറും 1,000 വർഷം മുമ്പുള്ള ഇംഗ്ലീഷ് ഇപ്പോൾ അതിന്റെ ഭൂരിഭാഗം ആധുനിക ഭാഷകർക്കും മനസ്സിലാകുന്നില്ല എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, ന്യൂക്ലിയർ മാലിന്യങ്ങൾക്കൊപ്പം അനുഗമിക്കേണ്ട മുന്നറിയിപ്പുകൾ സൃഷ്ടിക്കാൻ ഏജൻസികൾ പാടുപെട്ടിരിക്കുന്നു. അങ്ങനെ ചെയ്യാൻ ഉത്തരവാദിത്തമുള്ള കമ്മിറ്റികൾ, ഉയർന്നുനിൽക്കുന്ന കോൺക്രീറ്റ് കുന്തമുനകൾ മുതൽ എഡ്വാർഡ് മഞ്ചിന്റെ “ദി സ്ക്രീം” വരെ, ഭയപ്പെടുത്തുന്ന നീലയായി പരിണമിക്കുന്നതിന് ജനിതകമാറ്റം വരുത്തിയ സസ്യങ്ങൾ വരെ, സകലതുമായും മുന്നോട്ടു വന്നിരിക്കുന്നു. ഭാവിയിൽ കാലഹരണപ്പെടില്ല എന്നതിന് ഒന്നും ഉറപ്പു നൽകുന്നില്ല. ഈ മാലിന്യ-സൈറ്റ് സന്ദേശങ്ങളിൽ പ്രവർത്തിച്ച അതേ ആളുകളിൽ ചിലരും ഇതിലും വലിയ ഒരു വെല്ലുവിളിയുടെ ഭാഗമായിരിക്കുന്നു: അന്യഗ്രഹ ജീവികളുമായി ആശയവിനിമയം നടത്തൽ. വയർഡിലെ ഒരു പത്രപ്രവർത്തകനായ ഡാനിയൽ ഒബർഹോസിന്റെ “അന്യഗ്രഹ ഭാഷകൾ” എന്ന പുതിയ പുസ്തകത്തിന്റെ വിഷയമാണിത്. അന്യഗ്രഹജീവികൾ വിവരങ്ങൾ എങ്ങനെ സ്വീകരിക്കുന്നു എന്നതിനെക്കുറിച്ച് ഒന്നും അറിയില്ല. 1970 കളുടെ തുടക്കത്തിൽ രണ്ട് ബഹിരാകാശവാഹനങ്ങളായ പയനിയർ 10, 11 എന്നിവ ഉപയോഗിച്ച് അയച്ച ഒരു ജോടി ഫലകങ്ങൾ, നഗ്നരായ മനുഷ്യരെയും ഭൂമിയെ കണ്ടെത്താനുള്ള ഒരു പ്രാരംഭികമായ ഭൂപടത്തെയും വെളിപ്പെടുത്തുന്നു - അവികസിതമായ വസ്തുക്കൾ, പക്ഷേ, അതുപോലും, അന്യഗ്രഹജീവികൾക്ക് കാണാൻ കഴിയുമെന്നത് അനുമാനിക്കുന്നു. അത്തരം വാഹനങ്ങൾക്ക് കണ്ടെത്തപ്പെടാനുള്ള അതിസൂക്ഷ്മമായ ഒരു സാധ്യതയും ഇല്ലാത്തതിനാൽ, ഭൂമിയിൽ നിന്നുള്ള പ്രകാശവേഗത്തിൽ സഞ്ചരിക്കുന്ന റേഡിയോ പ്രക്ഷേപണങ്ങൾക്ക് സമ്പർക്കം പുലർത്താനുള്ള സാധ്യത കൂടുതലാണ്. എന്നാൽ, ഒരു ഭൂസംബന്ധിയായ റേഡിയോ ശരിയായ ആവൃത്തിയിലേക്ക് ട്യൂൺ ചെയ്തേ തീരൂ എന്നതുപോലെ, താരകാന്തര തരവും അതുപോലെ ചെയ്തിരിക്കണം. അന്യഗ്രഹജീവികൾ ശരിയായ ഒന്നിൽ എങ്ങനെ സംഭവിക്കും? ഒരു ഹൈഡ്രജൻ ആറ്റത്തിന്റെ ഒരു അടിസ്ഥാന രേഖാചിത്രത്തിന്റെ രൂപത്തിൽ പയനിയർ ഫലകം ഒരു സൂചന നൽകുന്നു, ഇതിന്റെ കാന്തിക ധ്രുവത 1,420 MHz ആവൃത്തിയോടെ കൃത്യമായ ഇടവേളകളിൽ കീഴ്മേലാകുന്നു. പ്രപഞ്ചത്തിലെ ഏറ്റവും സമൃദ്ധമായ മൂലകം ഹൈഡ്രജൻ ആയതിനാൽ, ഈ രേഖാചിത്രം ഒരുതരം ടെലിഫോൺ നമ്പറായി പ്രവർത്തിച്ചേക്കാം എന്നാണ് പ്രതീക്ഷ. | Entry #30731 — Discuss 0 — Variant: Not specified
|
പ്രാദേശിക ഭാഷ അറിയാത്ത ഒരു യൂറോപ്യൻ തലസ്ഥാനത്ത് ഭക്ഷണം കഴിക്കുന്നകാര്യം സങ്കൽപ്പിക്കുക. വെയിറ്റർ ചെറിയ ഇംഗ്ലീഷ് സംസാരിക്കും, എന്നാൽ എങ്ങനെയെങ്കിലും നിങ്ങൾ തിരിച്ചറിയാവുന്ന മെനുവിൽ എന്തെങ്കിലും ഓർഡർ ചെയ്യുകയും, ഭക്ഷണം കഴിക്കുകയും പണം നൽകുകയും ചെയ്യും. പകരം ചിത്രീകരിക്കുക , ഒരു നീണ്ട കാല്‍നടയാത്ര തെറ്റിയതിനു ശേഷം , നിങ്ങൾ ഒരു ആമസോണിയൻ ഗ്രാമത്തിൽ വിശന്നു കടന്നുചെല്ലുന്നു . അവിടെ യുള്ള ആളുകൾക്ക് നിങ്ങളെ എന്തുചെയ്യണമെന്ന് അറിയില്ല. നിങ്ങൾ ചവയ്ക്കുന്ന ശബ്ദങ്ങൾ നിങ്ങളുടെ പ്രാചീനമായ ഭാഷ ആണെന്ന് അവർ തെറ്റിദ്ധരിച്ചു. കീഴടങ്ങൽ സൂചിപ്പിക്കാൻ കൈകൾ ഉയർത്തുമ്പോൾ, നിങ്ങൾ ഒരു ആക്രമണം ആരംഭിക്കുകയാണെന്ന് അവർ വീണ്ടും തെറ്റിദ്ധരിച്ചു. പങ്കിട്ട സന്ദർഭമില്ലാതെ ആശയവിനിമയം നടത്തുന്നത് ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന്, റേഡിയോ ആക്ടീവ് സൈറ്റുകൾ പതിനായിരക്കണക്കിന് വർഷങ്ങളായി തടസ്സമില്ലാതെ ഉപേക്ഷിക്കണം; എന്നിരുന്നാലും, വെറും 1,000 വർഷം മുമ്പുള്ള ഇംഗ്ലീഷുകാർ ഇപ്പോൾ അതിന്റെ മിക്ക ആധുനിക സ്പീക്കറുകൾക്കും മനസ്സിലാകാത്തതിനാൽ, ന്യൂക്ലിയർ മാലിന്യങ്ങൾക്കൊപ്പം മുന്നറിയിപ്പുകൾ സൃഷ്ടിക്കാൻ ഏജൻസികൾ പാടുപെട്ടു. അങ്ങനെ ചെയ്യാൻ ഉത്തരവാദിത്തമുള്ള കമ്മിറ്റികൾ ഉയർന്ന കോൺക്രീറ്റ് സ്പൈക്കുകൾ മുതൽ എഡ്വാർഡ് മഞ്ചിന്റെ “ദി സ്ക്രീം” വരെ, ജനിതകമാറ്റം വരുത്തിയ സസ്യങ്ങൾ വരെ, ഭയാനകമായ ഒരു നീലയായി മാറുന്നു. ഭാവിയിൽ തെളിവായി ഒന്നും ഉറപ്പില്ല. ഈ മാലിന്യ-സൈറ്റ് സന്ദേശങ്ങളിൽ പ്രവർത്തിച്ച അതേ ആളുകളിൽ ചിലരും ഇതിലും വലിയ വെല്ലുവിളിയുടെ ഭാഗമാണ്: അന്യഗ്രഹ ജീവികളുമായി ആശയവിനിമയം നടത്തുക. വയർഡിലെ പത്രപ്രവർത്തകനായ ഡാനിയൽ ഒബർഹോസിന്റെ പുതിയ പുസ്തകമായ “അന്യഗ്രഹ ഭാഷകൾ” എന്ന വിഷയമാണിത്. വിവരങ്ങളിൽ അന്യഗ്രഹജീവികൾ എങ്ങനെ എടുക്കുമെന്നതിനെക്കുറിച്ച് ഒന്നും അറിയില്ല. 1970 കളുടെ തുടക്കത്തിൽ പയനിയർ 10, 11 എന്നിവ ഉപയോഗിച്ച് അയച്ച ഒരു ജോടി ഫലകങ്ങൾ, രണ്ട് ബഹിരാകാശവാഹനങ്ങൾ, നഗ്നരായ മനുഷ്യരെയും ഭൂമിയെ കണ്ടെത്താനുള്ള പരുക്കൻ ഭൂപടത്തെയും കാണിക്കുന്നു - അടിസ്ഥാനപരമായ വസ്തുക്കൾ, പക്ഷേ അന്യഗ്രഹജീവികൾക്ക് കാണാൻ കഴിയുമെന്ന് കരുതുന്നു. അത്തരം കരക fts ശല വസ്തുക്കൾ കണ്ടെത്താനുള്ള അനന്തമായ സാധ്യതയേക്കാൾ കൂടുതലായതിനാൽ, ഭൂമിയിൽ നിന്നുള്ള റേഡിയോ പ്രക്ഷേപണങ്ങൾ, പ്രകാശവേഗത്തിൽ സഞ്ചരിക്കുന്നത്, സമ്പർക്കം പുലർത്താനുള്ള സാധ്യത കൂടുതലാണ്. ഒരു ടെറസ്ട്രിയൽ റേഡിയോ ശരിയായ ആവൃത്തിയിലേക്ക് ട്യൂൺ ചെയ്യേണ്ടതുപോലെ, ഇന്റർസ്റ്റെല്ലാർ തരവും ഉണ്ടായിരിക്കണം. ശരിയായ സ്ഥലത്ത് അന്യഗ്രഹ ജീവികൾ എങ്ങനെ സംഭവിക്കും? ഒരു ഹൈഡ്രജൻ ആറ്റത്തിന്റെ അടിസ്ഥാന രേഖാചിത്രത്തിന്റെ രൂപത്തിൽ പയനിയർ ഫലകം ഒരു സൂചന നൽകുന്നു, ഇതിന്റെ കാന്തിക ധ്രുവത 1,420MHz ആവൃത്തിയോടെ കൃത്യമായ ഇടവേളകളിൽ പറക്കുന്നു. പ്രപഞ്ചത്തിലെ ഏറ്റവും സമൃദ്ധമായ മൂലകം ഹൈഡ്രജൻ ആയതിനാൽ, ഈ രേഖാചിത്രം ഒരുതരം ടെലിഫോൺ നമ്പറായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ. | Entry #31787 — Discuss 0 — Variant: Not specified
|